അമ്മയെ മകന്‍ വെട്ടിക്കൊന്നു

കൊച്ചി: മണിക്കൂറുകളോളം വീട്ടില്‍ പൂട്ടിയിട്ട് അമ്മയെ മകന്‍ വെട്ടിക്കൊന്നു. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്‌ലാറ്റില്‍ താമസിക്കുന്ന കാഞ്ഞിരമറ്റം വേലില്‍ അച്ചാമ്മ ഏബ്രഹാം (77) ആണു മരിച്ചത്. സംഭവത്തില്‍ മകന്‍ വിനോദ് ഏബ്രഹാമിനെ(52) മരട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം വഷളാകാന്‍ കാരണം മരട് പൊലീസിന്റെ അനാസ്ഥയാണെന്നു മരട് നഗരസഭാധ്യക്ഷന്‍ ആന്റണി ആശാന്‍പറമ്പില്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ഷീജ സാന്‍കുമാര്‍ എന്നിവര്‍ ആരോപിച്ചു.

രാവിലെ മുതല്‍ മകന്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയല്‍വാസിയെ അച്ചാമ്മ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. ഡിവിഷന്‍ കൗണ്‍സിലര്‍ വിളിച്ചു പറഞ്ഞതുപ്രകാരം മരട് പൊലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്തു കയറാനായില്ല. ഇവിടെ പ്രശ്‌നം ഒന്നുമില്ലെന്നു വിനോദ് പറഞ്ഞത് വിശ്വസിച്ച് പൊലീസ് മടങ്ങി. വൈകിട്ടായതോടെ വീടിനുള്ളില്‍നിന്നു കരച്ചിലും സാധനങ്ങള്‍ തല്ലിത്തകര്‍ക്കുന്നതുമായ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. കൗണ്‍സിലര്‍ വീണ്ടും അറിയിച്ചതനുസരിച്ച് പൊലീസ് വീണ്ടുമെത്തിയെങ്കിലും വീട് തുറക്കാനായില്ല.

വീട് തുറക്കണമെങ്കില്‍ രേഖാമൂലം എഴുതിത്തരണമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഉടന്‍ എഴുതി നല്‍കി. വാതില്‍ അകത്തുനിന്നു ബലമായി അടച്ചിട്ടിരുന്നതിനാല്‍ അഗ്‌നിരക്ഷാസേനയുടെ സഹായം പൊലീസ് തേടി. രാത്രി എട്ടോടെ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് അരും കൊല കണ്ടത്. അക്രമാസക്തനായിരുന്ന വിനോദിനെ പണിപ്പെട്ടാണു കീഴ്‌പ്പെടുത്തിയത്. അകത്തെ മുറിയില്‍ വെട്ടേറ്റു മരിച്ച നിലയിലായിരുന്നു അച്ചാമ്മ. മുഖവും രഹസ്യഭാഗങ്ങളും വെട്ടി നശിപ്പിച്ചു. വിനോദിനെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

മൗറീഷ്യസ് ഇനം മാത്രം എന്നും കൃഷി ചെയ്തു കഴിഞ്ഞാൽ മതിയോ? പൈനാപ്പിൾ കൃഷിക്കും മാറ്റങ്ങൾ വേണ്ടേ…കർഷകർ ചോദിക്കുന്നു; കൃത്യമായി വളമെങ്കിലും കിട്ടിയിരുന്നെങ്കിൽ…

മറ്റെല്ലാ പഴവർ​ഗങ്ങൾക്കും പച്ചക്കറികൾക്കും നമ്മൾ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോൾ കേരളത്തിന് വരുമാനമുണ്ടാക്കുന്ന...

കെപിസിസി പ്രസിഡന്റ് സ്ഥാനം; കെ സുധാകരന് ആശ്വാസം

നേതൃമാറ്റ ചർച്ചകളെ കുറിച്ച് കെ സുധാകരന്‍ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു തിരുവനന്തപുരം: കെപിസിസി...

പൊതുവഴി തടസ്സപ്പെടുത്തി ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും വേണ്ട; നിര്‍ദേശവുമായി ഡിജിപി

ഘോഷയാത്രകളും മറ്റും റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവഴി തടസ്സപ്പെടുത്തിയുള്ള...

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ ഊരിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം പാലക്കാട്: ഓടിക്കൊണ്ടിരിക്കെ കാറിൻ്റെ ടയർ...

25.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ലഭിക്കുക 3200 രൂപ കോട്ടയത്ത്...
spot_img

Related Articles

Popular Categories

spot_imgspot_img