അടിച്ചു മാറ്റിയ ഫോണിൽ വന്ന കോൾ അറ്റൻഡ് ചെയ്ത് കുരങ്ങൻ; അപൂർവ സംഭവം മലപ്പുറത്ത്

മൊബൈൽ ഫോൺ അടിച്ചുമാറ്റി കോൾ അറ്റൻഡ് ചെയ്ത് കുരങ്ങൻ. കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിലാണ് സംഭവം. സംഗമം റസിഡൻസിയിൽ മുകൾ നിലയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലിയിൽ ഏർപ്പെട്ടിരുന്ന യുവാവിന്റെ മൊബൈൽ ഫോണാണ് കുരങ്ങൻ തട്ടിപ്പറിച്ചത്. ജോലിത്തിരക്കിനിടയിൽ തൊട്ടടുത്ത ഷീറ്റിന് മുകളിൽ ഫോൺ വെച്ച് ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു യുവാവ്. ഷീറ്റിന് മുകളിലേക്ക് ഓടിക്കയറിയ കുരങ്ങൻ ഫോണുമായി ഞൊടിയിടയിൽ തെങ്ങിൻ മുകളിലേക്ക് ആദ്യം ഓടിക്കയറുകയായിരുന്നു. ബഹളം വെച്ചതോടെ കുരങ്ങൻ കൂടുതൽ ഉയരത്തിലേക്ക് എത്തി. പിന്നീട് കമുകിന് മുകളിലേയ്ക്കും വലിഞ്ഞ് കയറി. … Continue reading അടിച്ചു മാറ്റിയ ഫോണിൽ വന്ന കോൾ അറ്റൻഡ് ചെയ്ത് കുരങ്ങൻ; അപൂർവ സംഭവം മലപ്പുറത്ത്