ലോകംതന്നെ അത്ഭുതപ്പെട്ടു ഹമ്പിയിലെ കോട്ടകൊത്തളങ്ങളും അന്തഃപുരങ്ങളും ആനപ്പന്തികളും പുനരുത്ഥാനം ചെയ്തപ്പോള്‍;ദൈവങ്ങളെ ശില്‍പ്പങ്ങളില്‍ ആവാഹിച്ച നാട്

വര്‍ണാഭമായ വസ്ത്രങ്ങളണിഞ്ഞ് ഒരുപറ്റം സ്ത്രീകള്‍ ഒരു നവവധുവിനെ നദിയിലേക്കാനയിക്കുകയായിരുന്നു. കിഴക്കു ദിക്കിലേക്ക് തിരിഞ്ഞുനിന്ന് അവര്‍ നവവധുവിനെ മൂന്നു വട്ടം നദിയില്‍ മുക്കി. അതിനു ശേഷം നദിയില്‍ പൂക്കള്‍ അര്‍പ്പിച്ചു. ഇതെല്ലാം കണ്ടുകൊണ്ടു വരനും കൂട്ടരും ദൂരെ മാറി നില്‍ക്കുന്നുണ്ടായിരുന്നു. വിചിത്രമായ ഈ ആചാരം കണ്ടത് ഹമ്പിയിലെ തുംഗഭദ്ര തീരത്താണ്. ചെയ്തുകൂട്ടിയ സകല പാപങ്ങളും പുണ്യ നദിയിലുപേക്ഷിച്ച ആ നവവധുവിനെ അവര്‍ പുതിയ ജീവിതത്തിലേക്ക് ആനയിക്കുകയായിരുന്നു. ബഹുവര്‍ണ കുപ്പായമണിഞ്ഞ് മുത്തുമാലകളും മരവളകളും ചാര്‍ത്തിയ ആ ലംബാനി വധുവിനെ നദി … Continue reading ലോകംതന്നെ അത്ഭുതപ്പെട്ടു ഹമ്പിയിലെ കോട്ടകൊത്തളങ്ങളും അന്തഃപുരങ്ങളും ആനപ്പന്തികളും പുനരുത്ഥാനം ചെയ്തപ്പോള്‍;ദൈവങ്ങളെ ശില്‍പ്പങ്ങളില്‍ ആവാഹിച്ച നാട്