ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് താഴേക്ക് ഉരുണ്ട് സംസ്ഥാന പാത മുറിച്ചു കടന്നു; ഇടിച്ചു കയറിയത് എതിർ ദിശയിലെ ഹോട്ടലിലേക്ക്; ഒഴിവായത് വൻ ദുരന്തം

കോന്നി: നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ് തനിയെ ഉരുണ്ട് സംസ്ഥാന പാത മുറിച്ചു കടന്ന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറി. ബസ് ഇറങ്ങി വന്ന സമയത്ത് റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെന്ററിൽ നിർത്തിയിട്ടിരുന്നതാണ് ബസ്. സ്റ്റാർട്ടിങ്ങിൽ ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് താഴേക്ക് ഉരുണ്ട് പോവുകയായിരുന്നു. കോന്നി-ഊട്ടുപാറ സർവീസ് നടത്തുന്ന ബസാണ് ഉരുണ്ട് പോയത്. നടപ്പാതയിലെ കൈവരിയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചിട്ട വാഹനം ഹോട്ടലിന്റെ മുൻവശത്തെ ക്യാബിനും … Continue reading ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് താഴേക്ക് ഉരുണ്ട് സംസ്ഥാന പാത മുറിച്ചു കടന്നു; ഇടിച്ചു കയറിയത് എതിർ ദിശയിലെ ഹോട്ടലിലേക്ക്; ഒഴിവായത് വൻ ദുരന്തം