ബസുകളിൽ കാതടപ്പിക്കുന്ന പാട്ടിനും സിനിമാപ്രദർശനത്തിനും വിലക്ക്; പിഴ 10,000 രൂപ വരെ

കണ്ണൂർ: ബസുകളിലെ കാതടപ്പിക്കുന്ന പാട്ടിനും സിനിമാപ്രദർശനത്തിനും ‘നോ’ പറഞ്ഞ് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒ. കണ്ണൂർ ജില്ലയിൽ സർവീസ് നടത്തുന്ന ബസുകളിലെ ഓഡിയോ-വീഡിയോ സംവിധാനങ്ങളും അമിതശബ്ദമുണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചുമാറ്റണമെന്നാണ് നിർദേശം. പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാൽ വാഹനത്തിന്റെ പെർമിറ്റ് ഫിറ്റ്നസ് റദ്ദാക്കുമെന്ന് ആർടിഒ അറിയിച്ചു. 10,000 രൂപ വരെ നിയമലംഘകരിൽ നിന്നും പിഴയീടാക്കും. ഡ്രൈവർക്കെതിരെ നടപടിഎടുക്കും. വാതിൽ തുറന്നുവെച്ച് സർവീസ് നടത്തുന്നതും എൻജിൻ ബോണറ്റിന് മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തുന്നതും നിയമവിരുദ്ധമാണ്. … Continue reading ബസുകളിൽ കാതടപ്പിക്കുന്ന പാട്ടിനും സിനിമാപ്രദർശനത്തിനും വിലക്ക്; പിഴ 10,000 രൂപ വരെ