അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു
തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു. കോടനാട്ടെ ആനകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നതിനിടയിലായിരുന്നു ചെരിഞ്ഞത്. കഴിഞ്ഞ ദിവസമാണ് കാട്ടുകൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി കോടനാട്ടെ ചികിത്സാകേന്ദ്രത്തിൽ എത്തിച്ചത്. ചികിത്സക്കിടെ ആനയുടെ നില വഷളാവുകയായിരുന്നു. വിദഗ്ദ്ധ ചികിത്സ നൽകിവരികയായിരുന്നെങ്കിലും മുറിവ് പഴുത്ത് പുഴുവരിച്ച നിലയിലായിരുന്നു. കാട്ടുകൊമ്പൻ അതിജീവിക്കാൻ സാധ്യത 30 ശതമാനം മാത്രമായിരുന്നു വെറ്റിനറി ഡോക്ടർമാർ പറഞ്ഞിരുന്നത്. മസ്തകത്തിന് പുറമേ തുമ്പിക്കയ്യിലും പരിക്കേറ്റിരുന്ന ആനയ്ക്ക് ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. മസ്തകത്തിലെ അണുബാധ തുമ്പിക്കയ്യിലേക്ക് … Continue reading അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed