ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി ജെയ്സി ഏബ്രഹാം

കൊച്ചി: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.   പെരുമ്പാവൂർ സ്വദേശിനി ജെയ്സി ഏബ്രഹാമിനെ (55) കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെൻ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ജെയ്സിയെ മരിച്ചു നിലയിൽ കണ്ടെത്തിയത്.  ജെയ്സിയുടെ മകൾ കാനഡയിലാണ്. അമ്മയെ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെതുടർന്ന് ബന്ധുക്കളേയും പോലീസിനേയും ബന്ധപ്പെടുകയായിരുന്നു.  തുടർന്ന്പോലീസെത്തി വാതിൽ തുറന്നപ്പോഴാണ് ജെയ്സിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ആളാണ് ജെയ്സി.  അത്തരത്തിലൊരു … Continue reading ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി ജെയ്സി ഏബ്രഹാം