13കാരിയെ കണ്ടെത്തിയ സംഭവം; ബന്ധുവായ യുവാവിനെതിരെ കടുത്ത ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെംഗളൂരുവിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെയുണ്ടായിരുന്ന ബന്ധു കൂടിയായ യുവാവിനെതിരെ ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്. പോക്സോ കേസ് പ്രതി കൂടിയായ ബന്ധു അതിജീവിതയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കർണാടക പോലീസാണ് ബംഗളൂരുവിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ഒരു യുവാവിനൊപ്പം പെൺകുട്ടി ബെംഗളൂരുവിൽ ഉണ്ടെന്ന വിവരം കർണാടക പോലീസ് താമരശ്ശേരി പോലിസിന് കൈമാറുകയായിരുന്നു. പോക്സോ കേസിൽ ജയിലിൽ കഴിയുകയായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം ഇരയായ പെൺകുട്ടിയെ … Continue reading 13കാരിയെ കണ്ടെത്തിയ സംഭവം; ബന്ധുവായ യുവാവിനെതിരെ കടുത്ത ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം