കപ്പലപകടത്തിന്റെ വിശദാംശങ്ങളും പരിണതഫലങ്ങളും എന്തെന്നറിയാൻ ജനങ്ങൾക്ക് അ‌വകാശമുണ്ടെന്ന് ഹൈക്കോടതി; ‘വിശദശാംശങ്ങൾ പുറത്തുവിടണം’

ലൈബീരിയൻ കപ്പൽ കേരള തീരത്ത് മുങ്ങിയതിന്റെ വിശദാംശങ്ങളും പരിണതഫലങ്ങളും എന്തെന്നറിയാൻ ജനങ്ങൾക്ക് അ‌വകാശമുണ്ടെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച വിശദശാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു. കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ എന്തൊക്കെയെന്ന വിവരം സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കേസ് പരിഗണിക്കുമ്പോൾ ഇതുസംബന്ധിച്ച വിശദാംശങ്ങൾ കോടതിയെ അ‌റിയിക്കണം. 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള അ‌പകടകരമായ വസ്തുക്കളും ഉണ്ടായിരുന്നു. ഇതുകൂടാതെ കപ്പലിലെ ഇന്ധനം ക ടലിൽ പടരുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം. കോൺഗ്രസ് … Continue reading കപ്പലപകടത്തിന്റെ വിശദാംശങ്ങളും പരിണതഫലങ്ങളും എന്തെന്നറിയാൻ ജനങ്ങൾക്ക് അ‌വകാശമുണ്ടെന്ന് ഹൈക്കോടതി; ‘വിശദശാംശങ്ങൾ പുറത്തുവിടണം’