പൊലീസ് സ്റ്റേഷനിൽ ശാരീരിക പീഡനത്തിന് ഇരയാക്കുന്നത് ഔദ്യോഗിക കൃത്യനിർവഹണമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി; നിരീക്ഷണം യുവാവിനേയും സഹോദരിയായ വനിത കോൺസ്റ്റബിളിനേയും എസ്.ഐ തല്ലിചതച്ച കേസിൽ

കൊച്ചി: പൊലീസ് സ്റ്റേഷനിൽ ഒരാളെ ശാരീരിക പീഡനത്തിന് ഇരയാക്കുന്നത്ഔദ്യോഗിക കൃത്യനിർവഹണമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം നടപടികളിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അനുമതി സ്വീകരിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരെ കേസെടുക്കാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ നിലമ്പൂർ എസ്‌ഐ ആയിരുന്ന സി അലവി നൽകിയ റിവിഷൻ പെറ്റീഷൻ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് കെ ബാബു ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരന്റെ പ്രവൃത്തിയും ഒദ്യോഗിക കൃത്യനിർവഹണവും തമ്മിൽ ന്യായമായ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. വനിതയെ അധിഷേപിച്ചെന്ന പരാതിയിൽ … Continue reading പൊലീസ് സ്റ്റേഷനിൽ ശാരീരിക പീഡനത്തിന് ഇരയാക്കുന്നത് ഔദ്യോഗിക കൃത്യനിർവഹണമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി; നിരീക്ഷണം യുവാവിനേയും സഹോദരിയായ വനിത കോൺസ്റ്റബിളിനേയും എസ്.ഐ തല്ലിചതച്ച കേസിൽ