മഫ്തി ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡും കയ്യിൽ കരുതണമെന്ന് ഹൈക്കോടതി; കുരുമുളക് സ്പ്രേ പ്രയോഗിച്ചവർക്ക് ജാമ്യം ലഭിച്ചത് ഇങ്ങനെ

കൊച്ചി: മഫ്തി ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡും കയ്യിൽ കരുതണമെന്ന് ഹൈക്കോടതി. പട്രോളിംഗിനിടെ ആരെയെങ്കിലും ചോദ്യം ചെയ്യുന്നെങ്കിൽ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. മയക്കുമരുന്ന് കൈവശംവച്ചെന്ന് സംശയിച്ച് ചോദ്യം ചെയ്ത മഫ്തി പൊലീസുകാർക്കു നേരെ കുരുമുളക് സ്‌പ്രേ തളിച്ച് രക്ഷപ്പെട്ടെന്ന കേസിലെ പ്രതി കോട്ടയം സ്വദേശി ഷിബിൻ ഷിയാദിന് മുൻകൂർ ജാമ്യം പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. പൊലീസിന്റെയും സി.ബി.ഐയുടെയും മാത്രമല്ല, ജഡ്ജിയുടെപോലും വ്യാജ സ്ഥാനമാനങ്ങളും യൂണിഫോമും … Continue reading മഫ്തി ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡും കയ്യിൽ കരുതണമെന്ന് ഹൈക്കോടതി; കുരുമുളക് സ്പ്രേ പ്രയോഗിച്ചവർക്ക് ജാമ്യം ലഭിച്ചത് ഇങ്ങനെ