കശുവണ്ടി ഇറക്കുമതി അഴിമതി; കേസ് റദ്ദാക്കണമെന്നുള്ള ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ് റദ്ദാക്കണമെന്നുള്ള ഹർജി തള്ളി ഹൈക്കോടതി. ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ നൽകിയ ഹർജിയിലാണ് തിരിച്ചടി.The High Court rejected the petition to quash the cashew import corruption case ഇതേ ആവശ്യമുന്നയിച്ച് കശുവണ്ടി വികസന കോർപറേഷൻ എംഡിയായിരുന്ന എ.രതീശൻ നൽകിയ ഹർജിയും കോടതി തള്ളി. ഇരുവർക്കുമെതിരെ പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ വീണ്ടും പരിശോധിക്കാനും കോടതി നിർദ്ദേശം നൽകി. സിബിഐയുടെ അപേക്ഷയിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കാനാണ് നിർദേശം.