ഗുരുവായൂർ ഏകാദശി കോടതിവിളക്കിൽ ഹൈക്കോടതി കേസെടുത്തു

ഗുരുവായൂർ ഏകാദശിയിൽ വർഷാവർഷം നടത്താറുള്ള കോടതിവിളക്കിൽ ഹൈക്കോടതി കേസെടുത്തു. കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഈ പേര് ഉപയോഗിക്കരുതെന്ന് 2022ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി നിർദേശിച്ചിട്ടും അത് അഴ​ഗണിച്ച് കോടതിവിളക്ക് എന്ന പേര് ഉപയോഗിച്ചതിനാണ് കേസ്.ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും മുരളി പുരുഷോത്തമനും അടങ്ങുന്ന ദേവസ്വം ബെഞ്ച് വിഷയം ഇന്ന് പരിഗണിക്കും. ഗുരുവായൂർ ഏകാദശി സമയത്ത് ചാവക്കാട് കോടതിയിലെ ജുഡീഷ്യൽ ഓഫിസർമാരും അഭിഭാഷകരും ചേർന്നാണ് കോടതി വിളക്ക് നടത്താറുള്ളത്. വർഷങ്ങളായി നടത്തി വരാറുള്ള വിളക്കാഘോഷമാണ് … Continue reading ഗുരുവായൂർ ഏകാദശി കോടതിവിളക്കിൽ ഹൈക്കോടതി കേസെടുത്തു