നടിയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം; മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി

കൊച്ചി: പ്രമുഖ മലയാള നടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത് എന്ന പൊലീസിന്റെ വിശദീകരണം കണക്കിലെടുത്താണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നടപടി. ചാനൽ ചർച്ചയിൽ നടിയുടെ വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണ് രാഹുലിനെതിരെ നടി പരാതി നൽകിയത്.