സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തി; കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു; തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം

പട്ടിക്കാട്: തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. വഴക്കുംപാറ കുന്നുംപുറം ചിറ്റേക്കാട്ടിൽ മാധവനാണ് (65) കാട്ടനയുടെ ആക്രമണത്തിൽ മരിച്ചത്. വഴുക്കുംപാറ പറമ്പിക്കുളം പ്ലാന്റേഷനിലൂടെ സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെയാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈകൊണ്ട് മാധവനെ അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വഴക്കുംപാറയിലെ വസതിയിലെത്തിച്ചു. ഭാര്യ: പരേതയായ ഷീജ. മക്കൾ: ശ്രീജ, ശ്രീനി, സിമി. മരുമക്കൾ: സിങ്കിൾ, മണികണ്ഠൻ.