ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ ക്ഷണിച്ചു വരുത്തി, സ്വവര്‍ഗാനുരാഗിയാണെന്ന് പറയിപ്പിച്ചു; പണം തട്ടാന്‍ ശ്രമിച്ച സംഘം നടത്തിയത് വന്‍ ആസൂത്രണം

കൊച്ചി: കാക്കനാട് യുവാവിനെ ഡേറ്റിംഗ് ആപ്പിലൂടെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘം നടത്തിയത് വന്‍ ആസൂത്രണം. ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ ക്ഷണിച്ചു വരുത്തിയ ശേഷം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് യുവാവിനെ കൊണ്ട് പറയിച്ച് വീഡിയോ എടുക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് പരാതിയെ തുടർന്ന് ആറ് യുവാക്കളെ പൊലീസ് പിടികൂടിയത്. കോഴിക്കോട് സ്വദേശി അജ്മല്‍, മലപ്പുറം സ്വദേശികളായ ഫര്‍ഹാന്‍, അനന്തു, സിബിനു സാലി, കണ്ണൂര്‍ സ്വദേശികളായ റയാസ്, മന്‍സില്‍ സമദ് എന്നിവരാണ് കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസിൻ്റെ പിടിയിലായത്. … Continue reading ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ ക്ഷണിച്ചു വരുത്തി, സ്വവര്‍ഗാനുരാഗിയാണെന്ന് പറയിപ്പിച്ചു; പണം തട്ടാന്‍ ശ്രമിച്ച സംഘം നടത്തിയത് വന്‍ ആസൂത്രണം