ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെ  അഥീനയുടെ അപ്രതീക്ഷിത വേർപാട്; മൃതദേഹം നാട്ടിലെത്തിക്കും; സംസ്കാരം കുറുപ്പുംപടി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഫെറോന പള്ളി സെമിത്തേരിയിൽ

ലിങ്കൺഷെയർ: പനിയെ തുടർന്ന് ചികിത്സയിലിരിക്കെ യുകെയിൽ അന്തരിച്ച മലയാളി ദമ്പതികളുടെ മകൾ  അഥീനയുടെ സംസ്കാരം കുറുപ്പുംപടിയിൽ നടത്തും. മൃതദേഹം സംസ്കാരത്തിനായി നാട്ടിൽ എത്തിക്കും മുൻപ് പൊതുദർശനം നടത്താൻ ഒരുങ്ങുകയാണ്‌ യുകെയിലെ പ്രിയപ്പെട്ടവര്‍.  പെരുമ്പാവൂർ സ്വദേശികളായ ജിനോ ജോർജിന്‍റെയും അനിതയുടെയും മകളാണ്‌ അഥീന. പനിയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയായിരുന്നു 10 മാസം മാത്രം പ്രായമുള്ള അഥീന.  നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഏതാനും ദിവസത്തെ അവധി കാലം കൊണ്ടു തന്നെ അഥീന അരുമയായി മാറിയിരുന്നു. … Continue reading ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെ  അഥീനയുടെ അപ്രതീക്ഷിത വേർപാട്; മൃതദേഹം നാട്ടിലെത്തിക്കും; സംസ്കാരം കുറുപ്പുംപടി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഫെറോന പള്ളി സെമിത്തേരിയിൽ