കഴുത്തിൽ പ്ലക്കാർഡും കയ്യിൽ കുന്തവുമായി കാവൽനിന്ന പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്കു നേരെ നിറയൊഴിച്ചു; വധശ്രമം അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ

ശിക്ഷാനടപടികളുടെ ഭാ​ഗമായി കുന്തവുമായി കാവൽനിന്ന അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിന് നേരെ സുവർണ ക്ഷേത്രത്തിൽ വച്ച് വധശ്രമം. അമൃത്സറിലെ സുവർണക്ഷേത്രത്തിലെ പ്രധാന കവാടത്തിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായതെന്നും പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നുമാണ് റിപ്പോർട്ട്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. സിഖ് സമുദായത്തിൻ്റെ മതകോടതിയായ അകാൽ തഖ്തിൻ്റെ ശിക്ഷ നടപടികൾ പുരോ​ഗമിക്കവെയാണ് ആക്രമണമുണ്ടായത്. വെടിവച്ച നാരായൺ സിംഗ് എന്നയാളെ പിടികൂടി ഇയാൾക്ക് ഖാലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. അമൃത്‌സറിലെ സുവർണ ക്ഷേത്രം … Continue reading കഴുത്തിൽ പ്ലക്കാർഡും കയ്യിൽ കുന്തവുമായി കാവൽനിന്ന പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്കു നേരെ നിറയൊഴിച്ചു; വധശ്രമം അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ