ഇങ്ങനെ ഉണ്ടോ ഒരു മറവി; സ്കൂട്ടർ മറന്നു വെച്ച് റിട്ടയേർഡ് നേവി ക്യാപ്ടൻ; കണ്ടെത്തിയത് പത്തു മാസങ്ങൾക്ക് ശേഷം ; സംഭവം തൃശൂരിൽ

തൃ​ശൂ​ർ: മറന്നു വെച്ച സ്കൂട്ടർ പത്തു മാസങ്ങൾക്ക് ശേഷം കണ്ടെത്തി. തൃശൂരിലാണ് സംഭവം. നേ​വി​യി​ൽ ക്യാ​പ്​​റ്റ​ൻ ആ​യി​രു​ന്നു പൂ​ത്തോ​ൾ സ്വ​ദേ​ശിയുടെ ഭാ​ര്യ​യു​ടെ പേ​രി​ലുള്ള​ വാ​ഹ​നമാണ് കാണാതായത്. റി​ട്ട. ക്യാ​പ്​​റ്റ​നാ​ണ്​ ജ​നു​വ​രി​യി​ൽ സ്കൂ​ട്ട​ർ ഓ​ടി​ച്ചു​പോ​യ​ത്. തി​രി​ച്ച്​ സ്കൂ​ട്ട​റി​ല്ലാ​തെ വ​ന്ന​പ്പോ​ൾ തു​ട​ങ്ങി​യ അ​ന്വേ​ഷ​ണ​മാ​ണ്. കു​റ​ച്ചു​കാ​ല​മാ​യി മ​റ​വി രോ​ഗ​മു​ള്ള റി​ട്ട. ക്യാ​പ്​​റ്റ​ൻ അ​ത്​ എ​വി​ടെ​യോ നി​ർ​ത്തി​യി​ട്ട്​ മ​റ​ന്ന​താ​വാം എ​ന്ന്​ ഭാ​ര്യ അ​ട​ക്ക​മു​ള്ള വീ​ട്ടു​കാ​ർ​ക്ക്​ മനസിലാ​യി​രു​ന്നു. ക​ല​ക്ട​റേ​റ്റി​ലാ​വാം എ​ന്ന്​ ക​രു​തി ക​ല​ക്ട​ർ​ക്കും പൊ​ലീ​സി​നും പ​രാ​തി ന​ൽ​കി. പ​റ്റാ​വു​ന്ന രീ​തി​യി​ലെ​ല്ലാം അ​ന്വേ​ഷി​ച്ച്​ നി​രാ​ശ​രാ​യി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. … Continue reading ഇങ്ങനെ ഉണ്ടോ ഒരു മറവി; സ്കൂട്ടർ മറന്നു വെച്ച് റിട്ടയേർഡ് നേവി ക്യാപ്ടൻ; കണ്ടെത്തിയത് പത്തു മാസങ്ങൾക്ക് ശേഷം ; സംഭവം തൃശൂരിൽ