നടുറോഡിൽ പെൺകുട്ടിയെ കടന്നുപിടിച്ച് അന്യസംസ്ഥാന തൊഴിലാളി; ജാർഖണ്ഡ് സ്വദേശിയെ പിടികൂടി നാട്ടുകാർ

നേമം: നടുറോഡിൽവെച്ച് പെൺകുട്ടിയെ കടന്നുപിടിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ജാർഖണ്ഡ് റാഞ്ചി സ്വദേശിയായ ഓഖിൽ പൂജാർ(35) എന്നയാളാണ് പിടിയിലായത്. പ്രതിയെ നാട്ടുകാർ പിടികൂടിയാണ് നേമം പൊലീസിൽ ഏൽപ്പിച്ചത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ഓഖിൽ പൂജാർ കടന്നുപിടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. നേമം സ്‌കൂളിന് സമീപത്തുകൂടി നടന്നു പോവുകയായിരുന്ന പെൺകുട്ടിയെയാണ് ഇയാൾ കടന്നു പിടിച്ചത്. രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി സമീപത്തെ വ്യാപാരികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വ്യാപാരികളും നാട്ടുകാരും തടഞ്ഞുവച്ച് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ … Continue reading നടുറോഡിൽ പെൺകുട്ടിയെ കടന്നുപിടിച്ച് അന്യസംസ്ഥാന തൊഴിലാളി; ജാർഖണ്ഡ് സ്വദേശിയെ പിടികൂടി നാട്ടുകാർ