ശരിക്കും ചുമട്ടുതൊഴിലാളിയാണോ വാഹനങ്ങൾ ഇറക്കേണ്ടത്? ഒരു കാർ ട്രെയിലറിൽ നിന്ന് ഓടിച്ചു പുറത്തിറക്കാൻ കൂലി എത്ര?

കൊച്ചി: വാഹന നിർമാണ കമ്പനികളിൽനിന്ന് ട്രെയിലറിൽ കൊണ്ടുവരുന്ന ഒരു പുത്തൻ കാർ ഓടിച്ച് പുറത്തിറക്കാനുള്ള കൂലി 2000 രൂപ. കാറിന്റെ വലുപ്പമനുസരിച്ച് ഇത് 4000 രൂപയിലും കൂടാമെന്നാണ് റിപ്പോർട്ട്. ചുമട്ടുതൊഴിലാളികളാകും മിക്കവാറും ഡ്രൈവിങ് സീറ്റിൽ. ഡ്രൈവിങ്ങിൽ ഇവരുടെ വൈദഗ്ധ്യം ഉറപ്പിക്കാനും പരിശീലനം നൽകാനും നിലവിൽ സംവിധാനമില്ല. കൂടാതെ ലൈസൻസ് ഇല്ലാത്തവർപോലും വാഹനം ഇറക്കിയെന്നും വരാം. ഷോറൂമിലേക്ക് ലോറിയിൽനിന്നും ആര് വാഹനം ഇറക്കണമെന്ന് തീരുമാനിക്കുന്നത് തൊഴിലാളി യൂണിയനുകളാണ്. പകരം ഡ്രൈവർമാരെ ചുമതലപ്പെടുത്തിയാൽ ഇവർക്ക് നോക്കുകൂലി നൽകേണ്ടിവരും. എറണാകുളത്ത് ട്രെയിലറിൽ … Continue reading ശരിക്കും ചുമട്ടുതൊഴിലാളിയാണോ വാഹനങ്ങൾ ഇറക്കേണ്ടത്? ഒരു കാർ ട്രെയിലറിൽ നിന്ന് ഓടിച്ചു പുറത്തിറക്കാൻ കൂലി എത്ര?