മകന് ഓംകാറിന്റെ വരവോടെ ഇത്തവണത്തെ വിവാഹവാര്‍ഷികം പ്രത്യേകത നിറഞ്ഞതാണെന്ന് നരേന്‍.
”നമ്മളെ കൂടാതെ തന്മയോടൊപ്പം ഓംകാറിന്റെ കൂടി വരവോടെ ഇത് തീര്‍ച്ചയായും ഒരു പ്രത്യേകത നിറഞ്ഞ വിവാഹ വാര്‍ഷികമാണ്. പ്രിയപ്പെട്ടവള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍.”നരേന്‍ കുറിച്ചു.
കുടുംബം പൂര്‍ണമായി എന്ന ടാഗ്ലൈനോടുകൂടിയാണ് നരേന്‍ വിവാഹവാര്‍ഷികആശംസ കുറിപ്പ് പങ്കുവച്ചത്. ഭാര്യയോടൊപ്പം മക്കള്‍ തന്മയ ഓംകാര്‍ എന്നിവരുടെ ചിത്രവും നരേന്‍ പങ്കുവച്ചിട്ടുണ്ട്.
ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ് പീപ്പിളിലെ സിറ്റി പൊലീസ് കമ്മീഷണറുടെ വേഷത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ട താരമാണ് നരേന്‍. തുടര്‍ന്ന് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ മീര ജാസ്മിന്റെ നായകനായി അഭിനയിച്ചു. തമിഴിലും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിനായി. സഹനടനായും നായകനായും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നരേന്‍ മീര ജാസ്മിനോടൊപ്പം ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്.