പരുന്തും പ്രാപ്പിടിയനും ഗരുഡ സ്ക്വാഡിലേക്ക്; ഡ്രോണുകൾ കണ്ടാൽ ഇനി പക്ഷിപ്പട റാഞ്ചും

തെലങ്കാന: പരുന്ത്, പ്രാപ്പിടിയൻ പക്ഷികളെ തെലങ്കാന പോലീസിന്‍റെ ഗരുഡ സ്ക്വാഡിലേക്ക് ഉൾപ്പെടുത്തി. മൊയ്‌നാബാദിലെ ഇന്‍റഗ്രേറ്റഡ് ഇന്‍റലിജൻസ് ട്രെയിനിങ് അക്കാദമിയിൽ (ഐഐടിഎ) ആണ് പക്ഷികൾക്ക് പരിശീലനം നൽകുന്നത്. ഡ്രോണുകൾക്കെതിരായ സുരക്ഷാ നടപടികൾക്കും നിരീക്ഷണ ആവശ്യങ്ങൾക്കുമായാണ് പക്ഷികളെ ഉപയോഗിക്കുക. സംസ്ഥാനത്ത് വിഐപി, വിവിഐപി സന്ദർശനത്തിനിടെ ഡ്രോണ്‍ പറത്തി (യുഎവി) സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് പക്ഷികളെ പരിശീലിപ്പിക്കുന്നത് . രാജ്യത്ത് ആദ്യമായി ഇത്തരമൊരു സ്ക്വാഡ് അവതരിപ്പിച്ചത് തെലങ്കാനയാണ്. സുരക്ഷാ ആവശ്യങ്ങൾക്കായി പരുന്തുകളെയും കഴുകന്മാരെയും പരിപാലിക്കുകയും വിന്യസിക്കുകയും ചെയ്യുന്നതിൽ ലോകത്ത് നെതർലാൻഡ്‌സിന് … Continue reading പരുന്തും പ്രാപ്പിടിയനും ഗരുഡ സ്ക്വാഡിലേക്ക്; ഡ്രോണുകൾ കണ്ടാൽ ഇനി പക്ഷിപ്പട റാഞ്ചും