ചെന്നൈ: കോയമ്പത്തൂര്‍ ഡിഐജി വിജയകുമാര്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ എന്ന് പൊലീസ് പറഞ്ഞു. പ്രഭാത നടത്തത്തിനു പോയി വന്നതിനു ശേഷമായിരുന്നു സംഭവം. ഗണ്‍മാന്റെ പക്കല്‍നിന്നു തോക്ക് വാങ്ങി സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
പൊലീസ് സേനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ 2009ലാണ് സര്‍വീസില്‍ പ്രവേശിച്ചത്. കാഞ്ചീപുരം, കടലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ എന്നിവിടങ്ങളില്‍ എസ്പിയായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം കോയമ്പത്തൂര്‍ ഡിഐജിയായി ചുമതലയേറ്റത്.