‘പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളത്’

ന്യൂയോര്‍ക്ക്: കേരളത്തില്‍ കഴിഞ്ഞ ഏഴു കൊല്ലമായി മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂയോര്‍ക്കില്‍ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് നിലവില്‍ കേരളത്തിലുള്ളത്. ജനം തുടര്‍ഭരണം നല്‍കിയത് വാഗ്ദാനങ്ങള്‍ പാലിക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയില്‍, കെ-ഫോണ്‍, റോഡ് വികസന പദ്ധതികള്‍ തുടങ്ങിയവ ഉദാഹരണമായും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൈംസ് സ്‌ക്വയറില്‍ നടന്ന പൊതുസമ്മേളനത്തില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു.

ഇപ്പോള്‍ അനുമതി ലഭ്യമായില്ലെങ്കിലും നാളെ യാഥാര്‍ഥ്യമാകുന്ന പദ്ധതിയാണു കെ റെയില്‍ പദ്ധതിയെന്ന്, ലോക കേരള സഭയുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആര്‍ക്കും മനസ്സിലാകാത്ത ചില കാര്യങ്ങള്‍ പറഞ്ഞാണു കെ റെയിലിനെ അട്ടിമറിച്ചത്. വന്ദേഭാരത് നല്ല സ്വീകാര്യത ജനങ്ങളിലുണ്ടാക്കിയപ്പോഴാണു കെ റെയിലും വേണ്ടിയിരുന്നുവെന്ന ചര്‍ച്ചകളുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ സര്‍വതല സ്പര്‍ശിയായ വികസനമാണു ലക്ഷ്യം. നഗരവല്‍ക്കരണം ഏറ്റവും വേഗത്തില്‍ നടക്കുന്ന സംസ്ഥാനമാണു കേരളം. ഇന്റര്‍നെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണ്. അതു കെ ഫോണ്‍ വഴി കേരളത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നു. ശബരിമല വിമാനത്താവളം യാഥാര്‍ഥ്യമാകും. അതിനുള്ള അനുമതി കേന്ദ്രത്തില്‍നിന്നു തത്വത്തില്‍ ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ റോഡുകള്‍ മികച്ചതാണ്. അരിക്കൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകള്‍ നല്ല നിലയിലാണെന്നു മനസ്സിലാക്കിയത്.

നിര്‍മാണരംഗത്തുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു വരുന്നു. ഇപ്പോള്‍ നിക്ഷേപ സൗഹൃദവും വ്യവസായ അന്തരീക്ഷവും മെച്ചപ്പെട്ടു. ഏറ്റവും ആകര്‍ഷകമായ വ്യവസായനയം കേരളം അംഗീകരിച്ചു. നോക്കുകൂലി പൂര്‍ണമായും നിരോധിച്ചു. ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്താണു അതു പരിഹരിച്ചത്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ല. കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ടു ഐടി പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കും. നിക്ഷേപകര്‍ക്ക് എല്ലാ സഹായവും കേരളം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിനുശേഷം മുഖ്യമന്ത്രി വാഷിങ്ടന്‍ ഡിസി സന്ദര്‍ശിക്കും. ക്യൂബ സന്ദര്‍ശിച്ച ശേഷമാണു മുഖ്യമന്ത്രി നാട്ടിലേക്കു മടങ്ങുക.

 

spot_imgspot_img
spot_imgspot_img

Latest news

ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം; നിലപാട് കടുപ്പിച്ച് ആശമാർ

തിരുവനന്തപുരം: നിലപാട് കടുപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ....

ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള സിനിമകളും അതിൻ്റെ മുതൽ മുടക്കും തീയറ്റർ വരുമാനവും അറിയാം

കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ....

ആശങ്കകൾക്ക് വിരാമം; ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും തിരിച്ചെത്തി

ഫ്ലോറിഡ: ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും ക്രൂ-...

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരത; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് ദാരുണ...

ഒരുപ്പോക്കാണല്ലോ പൊന്നെ… 66000 തൊട്ടു; പ്രതീക്ഷ മങ്ങി ആഭരണ പ്രേമികൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണ...

Other news

Related Articles

Popular Categories

spot_imgspot_img
error: Content is protected !!