അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് ഗംഗാവലി പുഴയിൽനിന്ന് കണ്ടെത്തി: സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്

ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് ഗംഗാവലി പുഴയിൽനിന്ന് കണ്ടെത്തി. ഇതു അർജുന്റെ ലോറിയുടേതാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു.The crash guard of Arjun’s vehicle was found in the Gangavali river മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ലോറിയുടെ ക്രാഷ് ഗാർഡ് കണ്ടെത്തിയത്. പുഴയിൽനിന്നു മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്.