എംഡിഎംഎ കേസിൽ അറസ്റ്റിലായ സിപിഐ നേതാവിനെ പുറത്താക്കി

തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരി കേസിൽ പ്രതിയായ പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഐ. എംഡിഎംഎ കേസിൽ അറസ്റ്റിലായ സിപിഐ തിരുവനന്തപുരം പാളയം ലോക്കൽ കമ്മിറ്റി അംഗം കൃഷ്ണചന്ദ്രനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. 9 ഗ്രാം എംഡി എം എയുമായി കൃഷ്ണചന്ദ്രനെയും കൂട്ടുപ്രതിയെയും പിടികൂടിയിരുന്നു. പ്രധാനപ്പെട്ട ചുമതലകൾ ഒന്നും കൃഷ്ണചന്ദ്രന് ഇല്ലെന്ന് സിപിഐ വിശദീകരണം. സാമൂഹിക വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് കൃഷ്ണചന്ദ്രനെ പുറത്താക്കിയതെന്നാണ് സിപിഐ ഔദ്യേഗികമായി അറിയിച്ചത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് കൃഷ്ണചന്ദ്രനെ പുറത്താക്കിയത്. ENGLISH SUMMARY: The … Continue reading എംഡിഎംഎ കേസിൽ അറസ്റ്റിലായ സിപിഐ നേതാവിനെ പുറത്താക്കി