ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കോ​ട്ട​യം: ചാനൽ ചർച്ചയിൽ മ​ത​വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ത്തി​ൽ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഈ​രാ​റ്റു​പേ​ട്ട മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ആ​ണ് പി.സി ജോ​ർ​ജ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു. മു​ൻ​പ് ന​ട​ത്തി​യ വി​ദ്വേ​ഷ പ​രാമ​ർ​ശ​ങ്ങ​ൾ അ​ട​ക്കം ചൂ​ണ്ടി​കാ​ട്ടി​യാ​ണ് പി.​സി ജോ​ർ​ജി​ന്‍റെ ജാ​മ്യാപേ​ക്ഷ കോ​ട​തി നേരത്തെ ത​ള്ളി​യ​ത്.