ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പത്മരാജനെതിരെ വധശ്രമകുറ്റവും ചുമത്തും; അറസ്റ്റ് ഇന്ന്

കൊല്ലം: കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ഇയാൾക്കെതിരെ ചുമത്തും. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ബേക്കറി ഉടമ അനില സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൈയ്ക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റ സോണി ചികിത്സയിൽ തുടരുകയാണ്. അനിലയുടെ സുഹൃത്തായ … Continue reading ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പത്മരാജനെതിരെ വധശ്രമകുറ്റവും ചുമത്തും; അറസ്റ്റ് ഇന്ന്