കൊച്ചി: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു. മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി ലിങ്ക് റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. മുതുകല്ല് കരിമലയില്‍ സുരേഷിന്റെ വീടിന് മുകളിലേക്കാണ് കാര്‍ വീണത്. അപകട സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. അപകടത്തിൽ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. ശബരിമല ദർശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed