ആംബുലൻസിന്റെ വഴിമുടക്കി കാർ ഡ്രൈവർ; രണ്ടുവരി റോഡിലായിരുന്നു കാറുകാരന്റെ അഭ്യാസം; വൻ തുക പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്; ഡ്രൈവറുടെ ലൈസൻസും റദ്ദാക്കി

തൃശൂരിൽ ആംബുലൻസിന്റെ വഴിമുടക്കി കാർ ഡ്രൈവർക്ക് വൻതുക പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. ഡ്രൈവറുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. ഒരു തവണ പോലും ആംബുലൻസിന് കയറി പോകാൻ വഴി നൽകാതെ പൂർണമായും വഴി തടഞ്ഞായിരുന്നു ഇയാളുടെ ഡ്രൈവിം​ഗ്. മറികടന്ന് പോകാനുള്ള ആംബുലൻസിന്റെ എല്ലാ ശ്രമവും കാർ ഡ്രൈവർ തടയുന്ന വീഡിയോ പുറത്തു വന്നതോടെയാണ് നടപടി. ആംബുലൻസിൻസിലുണ്ടായിരുന്നവർ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രണ്ടു മിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പ് കാറുടമയുടെ വീട്ടിലെത്തി … Continue reading ആംബുലൻസിന്റെ വഴിമുടക്കി കാർ ഡ്രൈവർ; രണ്ടുവരി റോഡിലായിരുന്നു കാറുകാരന്റെ അഭ്യാസം; വൻ തുക പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്; ഡ്രൈവറുടെ ലൈസൻസും റദ്ദാക്കി