റോഡിൽ അലക്ഷ്യമായി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരുക്ക്; അപകടം ആലുവയിൽ

ആലുവ: റോഡിൽ അലക്ഷ്യമായി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്. എരമം കുന്നുംപുറം ഭാഗത്ത് ഇന്ന് പുലർച്ചയാണ് സംഭവം. പാനായിക്കുളം സ്വദേശികളായ മുഹമ്മദ് മൻസൂർ (21), മുഹമ്മദ് ഷഹൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. മുഹമ്മദ് ഷഹലിന് കഴുത്തിലാണ് ഗുരുതരമായ പരിക്കേറ്റത്. വാഹനത്തിൻറെ വേഗത കുറവായതുകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് അപകടത്തിൽ പരിക്കേറ്റ യുവാക്കൾ പറഞ്ഞു.  ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള കണ്ട്  വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഇരുവരും. ഇവിടത്തെ പഞ്ചായത്ത് റോഡുകളിലും കേബിളുകൾ ഉയരം കുറഞ്ഞ നിലയിലും, … Continue reading റോഡിൽ അലക്ഷ്യമായി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരുക്ക്; അപകടം ആലുവയിൽ