യാത്രക്കാരന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങി

യാത്രക്കാരന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങി. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി വീണ കാല്‍നടയാത്രക്കാരന്റെ ഇടതുകാലിലൂടെ അതേ ബസ് കയറിയിറങ്ങി. മലയോര ഹൈവേയോടു ചേര്‍ന്ന് ബസുകള്‍ ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന കവാടത്തിനരികിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. പുനലൂര്‍ കാഞ്ഞിരമല സ്വദേശി മുരുകേശ (52)നാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മുരുകേശനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഒന്‍പതുമണിയോടെയാണ് സംഭവം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് മുരുകേശന്‍. ആലപ്പുഴയില്‍ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണ് … Continue reading യാത്രക്കാരന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങി