എഞ്ചിനീയറിങ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളജുടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടേത്!

തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്തെ പിഎ അസീസ് എഞ്ചിനീയറിങ് ആൻ്റ് ടെക്നോളജി കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തി. കോളേജിനുള്ളിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോളജുടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടേതാണെന്നാണ് സംശയം. സമീപത്തുനിന്ന് ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. പാർക്ക് ചെയ്ത നിലയിൽ കാറും കണ്ടെത്തി. നെടുമങ്ങാട് മുല്ലശേരി വേങ്കോട് റോഡിലാണ് കോളേജ് സ്ഥിതിചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഹാളിൽനിന്ന് തീപടരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. … Continue reading എഞ്ചിനീയറിങ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളജുടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടേത്!