News4media TOP NEWS
നീലേശ്വരം വെടിക്കെട്ട് അപകടം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ഇതുവരെ പൂർത്തിയാക്കിയത് 84.21 ശതമാനം ആളുകൾ, സമയപരിധി വീണ്ടും നീട്ടി സംസ്ഥാനത്ത് അതിശക്ത മഴ; വ്യാപക നാശ നഷ്ടം, വീടുകളിലടക്കം വെള്ളം കയറി; ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി മരണം; ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച് യുവാവ് മരിച്ചു; അപകടം മലപ്പുറം താനൂരിൽ

വധുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി പൊലീസ്

വധുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി പൊലീസ്
June 19, 2023

കോവളം: വിവാഹ സമയത്ത് വധുവിനെ പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയെന്നു പരാതി. വിവാഹം നടക്കുന്ന സ്ഥലത്തുനിന്ന് യുവതിയെ കൊണ്ടുപോയെന്ന് വരന്റെ പിതാവ് കോവളം പൊലീസില്‍ പരാതി നല്‍കി. ഇന്നലെ വൈകിട്ട് കോവളം കെഎസ് റോഡിലെ ക്ഷേത്രത്തിനു മുന്നില്‍വച്ചാണ്, വിവാഹത്തിനായി എത്തിയ വധുവിനെ കായംകുളം പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയത്.

കായംകുളം സ്വദേശിനിയായ ആല്‍ഫിയയെയാണ്, ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് വിവാഹ വേദിയില്‍നിന്ന് ബലപ്രയോഗത്തിലൂടെ കൊണ്ടുപോയത്. കോവളം കെഎസ് റോഡ് സ്വദേശിയായ അഖിലുമായി പ്രണയത്തിലായിരുന്ന ആല്‍ഫിയ, ഈ മാസം 16ന് വിവാഹത്തിനായി വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഇതിനിടെ ആല്‍ഫിയയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു. 16-ാം തീയതി പൊലീസ് സാന്നിധ്യത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ യുവതിയുടെ ഇഷ്ടാനുസരണം കഴിയാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതിയില്‍നിന്ന് പിന്‍മാറി.

തുടര്‍ന്ന് ഇന്നലെ വൈകിട്ട് കെഎസ് റോഡിലെ ക്ഷേത്രത്തില്‍വച്ച് അഖിലിന്റെയും ആല്‍ഫിയയുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചു. ഇരുവരും ക്ഷേത്രത്തിലെത്തിയതിനു പിന്നാലെ അവിടെയെത്തിയ കായംകുളം പൊലീസ് പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. അവിടെനിന്ന് ആല്‍ഫിയയെ കോവളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കോവളം സ്റ്റേഷനില്‍വച്ച് ആല്‍ഫിയ അഖിലിനൊപ്പം പോകണമെന്ന് ആവശ്യപ്പെങ്കിലും പൊലീസ് വഴങ്ങിയില്ല.

തുടര്‍ന്ന് ബലം പ്രയോഗിച്ച് ആല്‍ഫിയയെ കായംകുളത്തേക്ക് കൊണ്ടുപോയി. കോവളം പൊലീസ് സ്റ്റേഷനു മുന്നില്‍വച്ച് ആല്‍ഫിയയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കായംകുളത്തെത്തിച്ച ശേഷം ആല്‍ഫിയയെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി. ഈ സമയത്ത് അഖിലും സ്ഥലത്തെത്തിയിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ യുവതിയെ, അവരുടെ ഇഷ്ടാനുസരണം വരനോടൊപ്പം പോകാന്‍ അനുവദിച്ചു. ഇരുവരുടെയും വിവാഹം നാളെ നടക്കുമെന്നാണ് വിവരം.

 

Related Articles
News4media
  • Kerala
  • News
  • Top News

നീലേശ്വരം വെടിക്കെട്ട് അപകടം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

News4media
  • India
  • News

റഷ്യയെ സഹായിച്ച 19 ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക; നിയമം ലംഘിച്ചിട്ടില്ലെന്നു...

News4media
  • Kerala
  • News
  • Top News

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ഇതുവരെ പൂർത്തിയാക്കിയത് 84.21 ശതമാനം ആളുകൾ, ...

News4media
  • Featured News
  • Kerala
  • News
  • News4 Special

പി.പി ദിവ്യ രണ്ടു ദിവസം കഴിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് ഇതായിരുന്നു… അതൊരു വ്യാജ പരാതി ആയിരുന്ന...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]