തിരുവനന്തപുരം: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശിനി സോനയാണ് ഭര്‍ത്താവ് വിപിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
15 ദിവസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. വിപിന്‍ ഓട്ടോ ഡ്രൈവറാണ്. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസ് എടുത്തു.