പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിൽ നവജാത ശിശുവിൻ്റെ മൃതദേഹം; പോലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിൽ നവജാത ശിശുവിൻ്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻകടവിലാണ് സംഭവം. പുലർച്ചെ 1.30 ഓടെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹമെന്ന് മത്സ്യ ബന്ധനത്തിന് പോയവർ പറഞ്ഞു. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് … Continue reading പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിൽ നവജാത ശിശുവിൻ്റെ മൃതദേഹം; പോലീസ് അന്വേഷണം തുടങ്ങി