വിധി നടപ്പാക്കാന്‍ കഴിയാതെ അധികാരികൾ മടങ്ങി; പള്ളികൾ ഏറ്റെടുക്കാനുള്ള നീക്കം പൊളിച്ച് വിശ്വാസികൾ

പോത്താനിക്കാട്‌: പുളിന്താനം പള്ളി പിടിച്ചെടുക്കാന്‍ ജില്ല ഭരണകൂടവും പോലീസും നടത്തിയ ശ്രമം വിശ്വാസികള്‍ വീണ്ടും പ്രതിരോധിച്ചു. എറണാകുളം ജില്ലയിലെ പുളിന്താനം, ഓടക്കാലി, മഴുവന്നൂര്‍ പള്ളികളും പാലക്കാട്‌ ജില്ലയിലെ എരുക്കും ചിറ, ചെറുകുന്നം, മംഗലംഡാം പള്ളികളും അതത്‌ കലക്‌ടര്‍മാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ്‌ പുളിന്താനത്ത്‌ വന്‍ പോലിസ്‌ സന്നാഹവുമായി റവന്യു അധികൃതര്‍ ഇന്നലെ ഉച്ചയോടെ എത്തിയത്‌. പള്ളി പിടിച്ചെടുക്കാന്‍ എത്തുന്നതറിഞ്ഞ്‌ സ്‌ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിന്‌ യാക്കോബായ വിശ്വാസികള്‍ പള്ളിക്കുള്ളിലും ഗേറ്റിനു മുന്നിലുമായി സംഘടിച്ചിരുന്നു. … Continue reading വിധി നടപ്പാക്കാന്‍ കഴിയാതെ അധികാരികൾ മടങ്ങി; പള്ളികൾ ഏറ്റെടുക്കാനുള്ള നീക്കം പൊളിച്ച് വിശ്വാസികൾ