പറയുന്നത് പച്ചമലയാളം; ഓടിച്ചെന്ന് കണ്ടക്ടറുടെ കൈപിടിച്ചു കുഞ്ഞ്; മാറാതെ അടുത്ത് നിന്നു; കണ്ടക്ടറിന്റെ കരുതലിൽ കുഞ്ഞിന് സുരക്ഷിത തീരം

കണ്ടക്ടറിന്റെ കരുതലിൽകൊല്ലത്ത് നിന്നു നാടോടി സ്ത്രീ തട്ടിയെടുത്ത നാലു വയസുകാരിക്ക് വീട്ടുകാരെ തിരിച്ചുകിട്ടി. കൊല്ലത്ത് നിന്നു നാടോടി സ്ത്രീ തട്ടിയെടുത്ത നാലു വയസുകാരിക്കാണ് കണ്ടക്ടർ രക്ഷകനായത്. കുട്ടിയുടെ അമ്മ മാനസിക പ്രശ്നങ്ങളുള്ളയാളാണ്. തിങ്കളാഴ്ച വൈകുന്നേരം ഇരുവരും കൊല്ലം ബീച്ച് കാണാനെത്തി. ഇവിടെനിന്ന് നാടോടി സ്ത്രീ കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.കുട്ടിയെ തട്ടിക്കൊണ്ടുപോയ കോയമ്പത്തൂർ സ്വദേശിനി ദേവിയെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തുനിന്ന് തൃശൂരേക്ക് പോകുന്ന ചെങ്ങന്നൂര്‍ ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റിൽ വച്ചാണ് കെ.എസ്.ആര്‍.ടി.സിലെ കണ്ടക്ടര്‍ … Continue reading പറയുന്നത് പച്ചമലയാളം; ഓടിച്ചെന്ന് കണ്ടക്ടറുടെ കൈപിടിച്ചു കുഞ്ഞ്; മാറാതെ അടുത്ത് നിന്നു; കണ്ടക്ടറിന്റെ കരുതലിൽ കുഞ്ഞിന് സുരക്ഷിത തീരം