അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്ന ഷൂട്ടർക്കും, സംസ്കരിക്കുന്നയാൾക്കുമുള്ള തുക നിശ്ചയിച്ചു… എത്രയാണെന്ന് അറിയണ്ടേ?

തിരുവനന്തപുരം: അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്ന ഷൂട്ടർക്കും, സംസ്കരിക്കുന്നവർക്കുമുള്ള പുതുക്കിയ തുകയാണ് നിശ്ചയിച്ചിരിക്കുന്നത്. കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടർക്ക് 1500 രൂപ ഓണറേറിയം നൽകാനാണ് സർക്കാരിന്റെ പുതിയ തീരുമാനം. നേരത്തെ 1000 രൂപയായിരുന്നു നൽകിയിരുന്നത്. പന്നിയെ സംസ്കരിക്കുന്നയാൾക്കുള്ള തുക 2000 രൂപയായും തീരുമാനിച്ചിട്ടിട്ടുണ്ട്. പഴയ വ്യവസ്ഥയനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്നായിരുന്നു വ്യവസ്ഥയെങ്കിൽ, ഇനി മുതൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയായിരിക്കും പണം നൽകുക. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതത്തല യോ​ഗം ചേർന്നിരുന്നു. … Continue reading അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്ന ഷൂട്ടർക്കും, സംസ്കരിക്കുന്നയാൾക്കുമുള്ള തുക നിശ്ചയിച്ചു… എത്രയാണെന്ന് അറിയണ്ടേ?