വധശ്രമക്കേസിൽ പതിനഞ്ച് വർഷമായി ഒളിവിൽ; മലപ്പുറം സ്വദേശിയെ പിടികൂടി മൂവാറ്റുപുഴ പോലീസ്

വധശ്രമക്കേസിൽ പതിനഞ്ച് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പോലീസ് പിടിയിൽ. മലപ്പുറം തിരൂർ തൃക്കണ്ടിയൂർ പൂക്കയിൽ പെരുമാൾ പറമ്പിൽ ജാസിർ (39) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2009 ജനുവരിയിൽ പേഴയ്ക്കാപ്പിള്ളിയിൽ സ്ക്കൂട്ടറിൽ വരികയായിരുന്ന മുഹമ്മദ് എന്നയാളേയും സുഹൃത്തിനേയും തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ എട്ട് പ്രതികളാണുണ്ടായിരുന്നത്. രണ്ടാം പ്രതിയായ ഇയാളെ ഒഴികെ ബാക്കി എല്ലാവരേയും നേരത്തെ തന്നെ പിടികൂടിയിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു വിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ് എസ് … Continue reading വധശ്രമക്കേസിൽ പതിനഞ്ച് വർഷമായി ഒളിവിൽ; മലപ്പുറം സ്വദേശിയെ പിടികൂടി മൂവാറ്റുപുഴ പോലീസ്