വരുന്നു സർക്കാരിൻ്റെ തട്ടുകടകൾ, അതും 30 ശതമാനം വിലക്കുറവിൽ; രാത്രി ഭക്ഷണത്തിന് ‘സുഭിക്ഷ’

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ സംരംഭങ്ങളുടെ കൂട്ടത്തിൽ ഇനി തട്ടുകടയും ഇടംപിടിക്കും. കുറഞ്ഞ വിലയ്ക്ക് രുചിയേറിയ അത്താഴ വിഭവങ്ങൾ ലഭിക്കുന്ന ‘സുഭിക്ഷ’ തട്ടുകടകൾ തുടങ്ങാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ് സംസ്ഥാന ഭക്ഷ്യവകുപ്പ്.സ്വാശ്രയ സംഘങ്ങൾക്ക് കടകൾ തുറക്കാൻ മുൻഗണന ലഭിക്കും. കുടുംബമായും സുഹൃത്തുക്കൾക്കൊപ്പവും പുറത്തു പോയി അത്താഴം കഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് കണക്കിലെടുത്താണ് ഭക്ഷ്യവകുപ്പ് തീരുമാനം. വൃത്തിയുള്ള പരിസരം, ആരോഗ്യകരമായ ഭക്ഷണം- ഇതാണ്ഭക്ഷ്യവകുപ്പ് വാഗ്ദാനം ചെയ്യുന്നത്. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ളവ സപ്ലൈകോ വഴി വിലക്കുറവിൽ ലഭ്യമാക്കും. പ്രാരംഭ പ്രവർത്തനത്തിനായി അഞ്ചു കോടി രൂപയാണ് … Continue reading വരുന്നു സർക്കാരിൻ്റെ തട്ടുകടകൾ, അതും 30 ശതമാനം വിലക്കുറവിൽ; രാത്രി ഭക്ഷണത്തിന് ‘സുഭിക്ഷ’