മഹീന്ദ്രയുടെ ഈ സ്വാതന്ത്ര്യദിനത്തിലെ സർപ്രൈസ്; അത് ഇലക്ട്രിക് ഥാർ എന്ന് വാഹന പ്രേമികൾ

ഥാർ, എക്‌സ്‌യുവി 700, ഥാർ റോക്‌സ് തുടങ്ങിയ വാഹനങ്ങളെല്ലാം സ്വാതന്ത്ര്യദിനത്തിൽ മഹീന്ദ്ര പുറത്തിറക്കിയ പ്രമുഖ വാഹനങ്ങളാണ്. എന്നാൽ ഈ വർഷം എന്തായിരിക്കും മഹീന്ദ്ര ഇന്ത്യയിലെ ഉപയോക്താക്കൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്നറിയാനുള്ള കൗതുകത്തിലാണ് രാജ്യത്തെ വാഹനപ്രേമികൾ. ആകാംക്ഷ ജനിപ്പിക്കുന്ന ഒരു ടീസറും മഹീന്ദ്ര ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വിഷൻ ടി എന്ന് വെളിപ്പെടുത്തിയിട്ടുള്ള ടീസറാണ് മഹീന്ദ്ര ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഓഗസ്റ്റ് 15-ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ വെളിപ്പെടുത്തുന്ന വാഹനമോ കൺസെപ്‌റ്റോ ആയിരിക്കും വിഷൻ ടി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് … Continue reading മഹീന്ദ്രയുടെ ഈ സ്വാതന്ത്ര്യദിനത്തിലെ സർപ്രൈസ്; അത് ഇലക്ട്രിക് ഥാർ എന്ന് വാഹന പ്രേമികൾ