ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം: 12 പേർക്ക് പരിക്ക്: ജാഗ്രതയിൽ സൈന്യം
ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം. ആക്രമണത്തിൽ 12 വിനോദസഞ്ചാരികൾക്കു പരുക്കേറ്റു. പഹൽഗാമിലെ ബൈസരൻ മേഖലയിൽ ട്രക്കിങ്ങിനു പോയവർക്കു നേരെയാണ് ആക്രമണമുണ്ടായത്. മേഖലയിലേക്ക് കൂടുതൽ സുരക്ഷാ സേനാംഗങ്ങൾ പുറപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരുക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി അധികൃതർ മേഖലയിലേക്ക് ഹെലികോപ്റ്റർ അയച്ചിട്ടുണ്ട്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാൻ സാധിക്കുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹൈക്കോടതിയില്‍ … Continue reading ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം: 12 പേർക്ക് പരിക്ക്: ജാഗ്രതയിൽ സൈന്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed