നിർത്തിയിട്ടിരുന്ന വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു കയറി; ഡ്രൈവർക്ക് പരിക്ക്

ബംഗളൂരു: നിർത്തിയിട്ടിരുന്ന വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം. കെംമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസിയുടെ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് വിമാനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ട്രാവലർ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നും അന്വേഷണം ആരംഭിച്ചതായും ഇൻഡിഗോ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12:15 ഓടെയാണ് സംഭവം. എൻജിൻ അറ്റകുറ്റപ്പണികൾക്കായി വിമാനം ആൽഫ പാർക്കിംഗ് ബേ 71യിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. അപകടത്തിൽ വിമാനത്തിന്റെ അടിവശത്തും ട്രാവലറിന്റെ മുകൾ വശത്തും കേടുപാടുകൾ … Continue reading നിർത്തിയിട്ടിരുന്ന വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു കയറി; ഡ്രൈവർക്ക് പരിക്ക്