34.7 ഡിഗ്രി ഉയർന്ന താപനില രേഖപ്പെടുത്തി; സംസ്ഥാനത്ത് ഇന്ന് രണ്ട് ഡിഗ്രി താപനില ഉയർന്നേക്കാം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സാധാരണയേക്കാൾ രണ്ട് ഡിഗ്രി താപനില ഉയർന്നേക്കാം. എന്നാൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ പുലർച്ചെ നേരിയ മഴ സാദ്ധ്യതയുണ്ട്. പകൽ താപനില നേരിയ രീതിയിൽ വർദ്ധിക്കും.ഇടുക്കി,വയനാട് ഹൈറേഞ്ച് പ്രദേശങ്ങളിൽ കുറഞ്ഞ താപനിലയായിരിക്കും.കണ്ണൂർ നഗരത്തിലാണ് ഇന്നലെ 34.7 ഡിഗ്രി ഉയർന്ന താപനില രേഖപ്പെടുത്തിയത്. ന്യൂഡൽഹിയിൽ ഇന്ന് കുറഞ്ഞ താപനില എട്ട് ഡിഗ്രി സെൽഷ്യസും കൂടിയ താപനില 19 ഡിഗ്രിയുമാണ്.ബംഗളൂരുവിൽ പകൽ വരണ്ട കാലാവസ്ഥയും രാവിലെയും വൈകിട്ടും ചെറു മൂടൽ മഞ്ഞുമായിരിക്കും.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed