16-ാം നാൾ ടണലിൽ നിന്ന് മൃതദേഹം കണ്ടെത്തി കേരളാ പൊലീസിന്റെ മായയും മർഫിയും

ഹൈദരാബാദ്: തെലങ്കാന ടണൽ അപകടം നടന്നിട്ട് 16 ദിവസത്തിന് ശേഷം ഒരു മൃതദേഹം കണ്ടെത്തി. കേരളാ പൊലീസിന്‍റെ മായ, മർഫി എന്നീ കഡാവർ നായ്ക്കളാണ് മൃതദേഹം കിടക്കുന്ന ഭാഗം കണ്ടെത്തിയത്. എട്ടുപേരാണ് അപകടത്തിൽപ്പെട്ടിരുന്നത്. ബോറിംഗ് മെഷിന്‍റെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹംകണ്ടെത്തിയത്. അപകടത്തെ തുടർന്ന് മുന്നൂറോളം പേരടങ്ങുന്ന 11 സേനകളുടെ സംഘം സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. അതേസമയം കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനാവുന്ന സ്ഥിതിയിലല്ല. ഫെബ്രുവരി 23-ന് ആണ് നാഗർകുർണൂലിലെ ടണൽ ഇടിഞ്ഞ് വീണ് എട്ട് പേർ … Continue reading 16-ാം നാൾ ടണലിൽ നിന്ന് മൃതദേഹം കണ്ടെത്തി കേരളാ പൊലീസിന്റെ മായയും മർഫിയും