കൊട്ടാരക്കര: മറ്റ് സര്‍ക്കാര്‍ ജോലിക്കാര്‍ വര്‍ഷം മുഴുവന്‍ ജോലി ചെയ്യുമ്പോള്‍ 205 ഉം ഇരുന്നൂറ്റിപ്പത്തും ദിവസം ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് സ്വയം ലജ്ജ തോന്നണമെന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. സര്‍ക്കാര്‍ ശമ്പളത്തിനായി വിതരണം ചെയ്യുന്നതിന്റെ 64 ശതമാനവും സ്‌കൂള്‍ – കോളേജ് അധ്യാപകര്‍ക്കാണ്. പഠന നിലവാരം ഉയര്‍ത്താന്‍ ഓള്‍ പാസ് നിര്‍ത്തലാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കൊട്ടാരക്കരയില്‍ മന്ത്രി വി.ശിവന്‍ കുട്ടിയുടെ അകമ്പടി വാഹനം ആംബുലന്‍സില്‍ ഇടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന്‍ മന്ത്രിയെ പിന്തുണച്ചും കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തി. പൊലീസ് വാഹനം ഇടിച്ചതിന് മന്ത്രി എന്ത് ചെയ്യാനാണ്. ആരോഗ്യപ്രശ്‌നമുള്ള പാവപ്പെട്ട മനുഷ്യനാണ് മന്ത്രിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പത്തനാപുരം മൗണ്ട് താബോര്‍ സ്‌കൂളിലെ പരിപാടിയില്‍ മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു പിന്തുണ.