ഓണാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്. ഐ.സി.ഇ, ഇലക്ട്രിക് അടക്കമുള്ള വാഹനങ്ങള്‍ക്ക് 80000 രൂപ വരെ ഇളവുകളാണ് ടാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഓണം ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന ഡെലിവറി ഉറപ്പുനല്‍കുന്നതിനൊപ്പം സ്‌ക്രാച് ആന്‍ഡ് വിന്നിലൂടെ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. പി.എസ്.യുകളും സ്വകാര്യ, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളുമായും കൈകോര്‍ത്തുകൊണ്ട് 100 ശതമാനം ഓണ്‍ റോഡ് ഫണ്ടിങ് ഇഎംഐ ഓഫറുകളും ടാറ്റ നല്‍കുന്നുണ്ട്.
ടിയാഗോയ്ക്കും ടിഗോറിനും 50000 രൂപ വരെയും ടിഗോര്‍ ഇലക്ട്രിക്കിന് 80000 രൂപ വരെയുമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ആള്‍ട്രോസിന് 40000 രൂപവരെയും പഞ്ചിന് 25000 രൂപ വരെയും നെക്‌സോണ്‍ പെട്രോളിന് 24000 രൂപ വരെയും നെക്‌സോണ്‍ ഇലക്ട്രിക്കിന് 35000 രൂപ വരെയും നല്‍കുന്നുണ്ട്. നെക്‌സോണ്‍ ഇവി പ്രൈമിന് എക്സ്റ്റന്‍ഡഡ് വാറന്റി ഉള്‍പ്പടെ 56000 രൂപ വരെയും നെക്‌സോണ്‍ ഇവി മാക്‌സിന് എക്സ്റ്റന്‍ഡഡ് വാറന്റി ഉള്‍പ്പടെ 61000 രൂപ വരെയും ഇളവുകള്‍ നല്‍കുന്നു. എസ്‌യുവികളായ ഹാരിയറിനും സഫാരിക്കും 70000 രൂപ വരെയാണ് ഇളവ്.
ടാറ്റാ മോട്ടോഴ്‌സ് ആള്‍ട്രോസ് റേഞ്ചില്‍ XM, XM(S) എന്ന രണ്ട് പുതിയ വേരിയന്റുകള്‍ കൂടി യഥാക്രമം 6.90 ലക്ഷം രൂപ, 7.35 ലക്ഷം രൂപ എന്നിങ്ങനെ ആകര്‍ഷകമായ വിലകളില്‍ അവതരിപ്പിക്കുന്നു. ഇലക്ട്രിക് സണ്‍റൂഫിനൊപ്പം പ്രീമിയം ഹാച്ബാക്കും XM(S)-ല്‍ ടാറ്റാ മോട്ടോര്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നു.