പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ; വിദ്യാര്‍ഥിനികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും

മലപ്പുറം: താനൂരില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. മുംബൈയില്‍ നിന്ന് മടങ്ങിയ അസ് ലം റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളുടെ സുഹൃത്താണ് റഹീമെന്ന് പൊലീസ് പറഞ്ഞു. അതേസമയം മുംബൈയില്‍ നിന്നും പിടികൂടിയ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു. താനൂരില്‍നിന്നുള്ള പൊലീസ് സംഘം പെണ്‍കുട്ടികളെയും കൂട്ടി ഇന്നലെ വൈകിട്ടോടെയാണ് ഗരീബ്രഥ് എക്‌സ്പ്രസില്‍ പന്‍വേലില്‍നിന്നു യാത്രതിരിച്ചത്. ഉച്ചയോടെ തിരൂരില്‍ എത്തുമെന്നും … Continue reading പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ; വിദ്യാര്‍ഥിനികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും